പെരുമ്പാവൂർ: ഒക്കൽ ഗണേശോത്സവത്തിന്റെ ഒന്നാം ദിവസം ഗണേശ വിഗ്രഹം വഹിച്ചുകൊണ്ടുള്ള ഗ്രാമപ്രദക്ഷിണം നടന്നു. എസ്.എൻ.ഡി.പി യോഗം കുന്നത്തുനാട് യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ചെയർമാൻ കെ.കെ. കർണ്ണൻ ഉദ്ഘാടനം ചെയ്തു. ഒക്കൽ ശ്രീകൃഷ്ണ ക്ഷേത്രാങ്കണത്തിൽ നടന്ന ഭക്തസംഗമം മഹാമണ്ഡലേശ്വർ ആനന്ദ ഭവനം മഹാരാജ് ഉദ്ഘാടനം ചെയ്തു. ഭാഗവത ആചാര്യൻ പള്ളിക്ക സുനിൽ ജി. ഗണേശോത്സവ സന്ദേശം നൽകി. എം.പി. സദാനന്ദൻ, ടി.എസ്. ബൈജു തുടങ്ങിയവർ നേതൃത്വം നൽകി.