പെരുമ്പാവൂർ: എസ്.എൻ.ഡി.പി യോഗം 857-ാം നമ്പർ പെരുമ്പാവൂർ ടൗൺ ശാഖയുടെ ആഭിമുഖ്യത്തിൽ ഗുരുദേവ ജയന്തി ആഘോഷങ്ങൾ വിപുലമായ പരിപാടികളോടെ നടത്തും. ജയന്തി ദിനമായ സെപ്തംബർ 7ന് രാവിലെ 8.30ന് ഹോമം, ഗുരുപുഷ്പാഞ്ജലി, തുടർന്ന് 10 മണിക്ക് നടക്കുന്ന ജയന്തി സമ്മേളനം ഗുരുധർമ്മ പ്രചാരകൻ ബിബിൻ മോൻ ഉദ്ഘാടനം ചെയ്യും. ശാഖാപ്രസിഡന്റ് ടി.കെ. ബാബു അദ്ധ്യക്ഷനാകും. ശാഖാ സെക്രട്ടറി സി.കെ. സുരേഷ് ബാബു, വൈസ് പ്രസിഡന്റ് കെ. രാമചന്ദ്രൻ എന്നിവർ സംസാരിക്കും. ഉച്ചക്ക് 1ന് ചതയ സദ്യ, 2ന് കലാപരിപാടികൾ, വൈകിട്ട് 3ന് ജയന്തി ഘോഷയാത്ര നടക്കും. പെരുമ്പാവൂർ ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ നിന്ന് ആരംഭിക്കുന്ന ജയന്തി ഘോഷയാത്ര ടൗൺ ചുറ്റി കുന്നത്തുനാട് എസ്.എൻ.ഡി.പി യൂണിയൻ ആസ്ഥാനത്ത് സമാപിക്കും.