പെരുമ്പാവൂർ: ദളിത് കോൺഗ്രസ് പെരുമ്പാവൂർ ബ്ളോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന അയ്യങ്കാളി ജയന്തി ആഘോഷം യു.ഡി.എഫ് കൺവീനർ പി.കെ. മുഹമ്മദ് കുഞ്ഞ് ഉദ്ഘാടനം ചെയ്തു. വിമേഷ് വിജയൻ അദ്ധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി വി.പി. രാജൻ, വിജയമ്മ വിനയൻ, എ.സി. ചന്ദ്രൻ എന്നിവർ സംസാരിച്ചു.