പെരുമ്പാവൂർ: പെരുമ്പാവൂർ കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ എ.സി പ്രീമിയം സൂപ്പർഫാസ്റ്റ് ബസ് അനുവദിച്ചതായി എൽദോസ് കുന്നപ്പിള്ളി എം.എൽ.എ അറിയിച്ചു. രാവിലെ 5.40നുള്ള പുറപ്പെടുന്ന പെരുമ്പാവൂർ - തിരുവനന്തപുരം സൂപ്പർഫാസ്റ്റ് സർവീസിനാകും ഇനി മുതൽ എ.സി ബസ് ഉപയോഗിക്കുക. കൂടാതെ പുതിയ ലിങ്ക് ഫാസ്റ്റ് പാസഞ്ചർ ബസ് അനുവദിക്കുന്നതിന് ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാറിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും എം.എൽ.എ പറഞ്ഞു.