കൊച്ചി: സിറോമലബാർസഭ എറണാകുളം അതിരൂപതയിലെ വിശ്വാസികളെ ചേരികളിലാക്കി മെത്രാപ്പോലീത്തൻ വികാരി തയ്യാറാക്കിയ സമവായം റദ്ദാക്കണമെന്ന് കാത്തലിക്ക് നസ്രാണി അസോസിയേഷൻ ആവശ്യപ്പെട്ടു. ഏകീകൃത കുർബാന പൂർണമായി നടപ്പിലാക്കണം.യോഗത്തിൽ ചെയർമാൻ ഡോ.എം.പി. ജോർജ് അദ്ധ്യക്ഷനായി. ജോസ് പാറേക്കാട്ടിൽ, പോൾസൺ കുടിയിരിപ്പിൽ, ഷൈബി പാപ്പച്ചൻ, മാർട്ടിൻ ജോസ്, എൻ.പി ആന്റണി, ജോസ് വർക്കി തുടങ്ങിയവർ സംസാരിച്ചു.