പറവൂർ: എസ്.എൻ.ഡി.പി യോഗം പറവൂർ യൂണിയന്റെ നേതൃത്വത്തിൽ നടക്കുന്ന ശ്രീനാരായണഗുരുദേവന്റെ 171-ാം ജയന്തി ആഘോഷങ്ങളുടെ ഭാഗമായുള്ള ദിവ്യജ്യോതി പര്യടന സമ്മേളനം വി.ആർ. സുനിൽകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. യൂണിയൻ ചെയർമാൻ സി.എൻ. രാധാകൃഷ്ണൻ അദ്ധ്യക്ഷനായി. ഹിന്ദുഐക്യവേദി സംസ്ഥാന പ്രസിഡന്റ് ആർ.വി. ബാബു മുഖ്യാതിഥിയായി. മേഖലാതല മത്സര വിജയികൾക്കുള്ള സമ്മാനങ്ങൾ പറവൂർ നഗരസഭാ വൈസ് ചെയർമാൻ എം.ജെ. രാജു വിതരണം ചെയ്തു. യോഗം കൗൺസിലർ ഇ.എസ്. ഷീബ മുഖ്യപ്രഭാഷണവും യോഗം ഡയറക്ടർമാരായ പി.എസ്. ജയരാജ് ഗുരുദേവ സന്ദേശവും എം.പി. ബിനു അനുഗ്രഹപ്രഭാഷണവും ഡി. ബാബു അഭിരുചി പരീക്ഷ സർട്ടിഫിക്കറ്റ് വിതരണവും നടത്തി. യൂണിയൻ കൺവീനർ ഷൈജു മനയ്ക്കപ്പടി, ശ്രീനാരായണ പെൻഷണേഴ്സ് കൗൺസിൽ സംസ്ഥാന ജോയിന്റ് സെക്രട്ടറി ഐഷ രാധാകൃഷ്ണൻ, യൂണിയൻ കമ്മിറ്റി അംഗങ്ങളായ ഡി. പ്രസന്നകുമാർ, കെ.ബി. സുഭാഷ്, ടി.എം. ദിലീപ്, വി.പി. ഷാജി, വി.എൻ. നാഗേഷ്, യൂത്ത്മൂവ്മെന്റ് കേന്ദ്രസമിതി അംഗം അഖിൽ ബിനു, വനിതാസംഘം യൂണിയൻ പ്രസിഡന്റ് ഷൈജ മുരളീധരൻ, സെക്രട്ടറി ബിന്ദു ബോസ്, യൂത്ത്മൂവ്മെന്റ് പ്രസിഡന്റ് കെ.എസ്. അഭിഷേക്, സെക്രട്ടറി നിഖില ദിലീപ്, സൈബർസേന യൂണിയൻ ചെയർമാൻ സുധീഷ് വള്ളുവള്ളി, വൈദികയോഗം സെക്രട്ടറി ബിബിൻ ശാന്തി, ആഘോഷ കമ്മിറ്റി ചെയർമാൻ എം.കെ. ആഷിക്, എം.എഫ്.ഐ കോ ഓർഡിനേറ്റർ വി.എൻ. ഗോപാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.