പറവൂർ: കൺസ്യൂമർ ഫെഡിന്റെ സഹകരണത്തോടെ പറവൂർ സഹകരണ ബാങ്കിൽ ഓണം സഹകരണ വിപണിക്ക് തുടക്കമായി. നഗരസഭാ പ്രതിപക്ഷനേതാവ് ടി.വി. നിധിൻ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് എൻ.എസ്. സുനിൽകുമാർ അദ്ധ്യക്ഷനായി. ഭരണസമിതി അംഗങ്ങളായ എസ്. ശ്രീകുമാരി, ടി.എസ്. തമ്പി, എസ്. രാജൻ, ഡൈന്യൂസ് തോമസ്, പി.ആർ. സജേഷ്‌കുമാർ, സെക്രട്ടറി കെ.എസ്. ജയശ്രീ എന്നിവർ സംസാരിച്ചു.