1
ചിത്രം

മട്ടാഞ്ചേരി: റോഡിലെ കുഴികൾ യാത്രക്കാരെ ദുരിതത്തിലാക്കുന്നു. നിരവധി വാഹനങ്ങൾ കടന്ന് പോകുന്ന പ്രധാന റോഡുകളായ ഫോർട്ട്‌കൊച്ചി കുന്നുംപുറം റോഡ്, തോപ്പുംപടി പള്ളിച്ചാൽ റോഡ് എന്നിവയാണ് തകർന്ന് വലിയ കുഴികൾ രൂപപ്പെട്ടിട്ടുള്ളത്. മഴ കനത്തതോടെ കാൽനട യാത്രപോലും അസാദ്ധ്യമായി. റോഡിന്റെ ശോച്യാവസ്ഥ അടിയന്തരമായി പരിഹരിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് ഫോർട്ട്‌കൊച്ചി നോർത്ത് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കുഴിയിൽ ചൂണ്ടയിട്ട് പ്രതിഷേധിച്ചു. പ്രസിഡന്റ് പി.എഫ്. ജോർജ്,പി.ബി. ഷംസു, പ്രശാന്ത്ബാബു തുടങ്ങിയവർ സംസാരിച്ചു.