പള്ളുരുത്തി: പബ്ലിക് ലൈബ്രറിയിൽ മഹാത്മ അയ്യങ്കാളി അനുസ്മരണം നടത്തി. കൊച്ചി ദേവസ്വം ബോർഡ് അംഗം കെ.കെ. സുരേഷ്ബാബു അനുസ്മരണ പ്രഭാഷണം നടത്തി. കെ.കെ.സുരേഷ് ബാബുവിനെ ലൈബ്രറി സെക്രട്ടറി കെ.ആർ. തുളസീദാസ് ആദരിച്ചു. പി.കെ.എസ് പ്രസിഡന്റ് എം.കെ. സദാനന്ദൻ, സെക്രട്ടറി വി.എ. സന്തോഷ് എന്നിവരും ആദരിച്ചു. ലൈബ്രറി വൈസ് പ്രസിഡന്റ് പീറ്റർ ജോസ്, കെ.ആർ. തുളസീദാസ്, ടി.കെ. സുധീർ, വി.എ. സന്തോഷ്, വി.എ. തംബരീക്ഷൻ, പി.വി. ശിവൻ എന്നിവർ സംസാരിച്ചു