mvpa
മൂവാറ്റുപുഴ നഗര റോഡിന്റെ ടാറിംഗ് നിറുത്തിവച്ച നിലയിൽ

മൂവാറ്റുപുഴ: വർഷങ്ങളായുള്ള കാത്തിരിപ്പിന് ശേഷം ആരംഭിച്ച നഗര റോഡുകളുടെ ടാറിംഗ് കനത്ത മഴയെ തുടർന്ന് വീണ്ടും പ്രതിസന്ധിയിലായി. പി.ഒ. ജംഗ്ഷൻ മുതൽ കച്ചേരിത്താഴം വരെ നടത്തേണ്ട ടാറിംഗ് കനത്ത മഴയെ തുടർന്ന് ടി.ബി ജംഗ്ഷനിൽ നിറുത്തിവച്ചു. മഴ മാറി നിന്ന രണ്ടുദിവസം കൊണ്ടാണ് ഇവിടെ വരെ എത്തിച്ചത്. തിങ്കളാഴ്ച രാവിലെയാണ് ടാറിംഗ് ആരംഭിച്ചത്. ബുധനാഴ്ച മഴ ആരംഭിച്ചതോടെ ടാറിംഗ് താത്കാലികമായി നിറുത്തിവയ്ക്കേണ്ടിവന്നു. പ്രതിദിനം 400 മീറ്റർ എന്ന കണക്കിൽ നാല് ദിവസം കൊണ്ട് കച്ചേരിത്താഴം വരെ ഒരു സ്ട്രച്ച് നിർമ്മാണം പൂർത്തിയാക്കാമെന്നായിരുന്നു പ്രതീക്ഷ. ഓണത്തിന് മുൻപായി നഗര റോഡ് ടാറിംഗ് പൂർത്തിയാക്കാനാണ് നിർമ്മാണ പ്രവൃത്തികൾ അടിയന്തരമായി ആരംഭിച്ചത്.