മരട്: സി.പി.ഐ കുമ്പളം ലോക്കൽ കമ്മിറ്റിയിലെ ചേപ്പനം, ചാത്തമ്മ ബ്രാഞ്ചിലെ 18 അംഗങ്ങൾ മണ്ഡലം, ലോക്കൽ നേതൃത്വത്തിന്റെ പ്രവർത്തനങ്ങളി​ൽ അതൃപ്തി രേഖപ്പെടുത്തി പാർട്ടിയിൽനിന്ന് രാജിവച്ചു. പഞ്ചായത്ത് അംഗം കൂടി​യായ സി​.പി​.ഐ മണ്ഡലം സെക്രട്ടറിക്കും വൈസ് പ്രസി​ഡന്റി​നുമെതി​രെ നി​രവധി​ ആരോപണങ്ങൾ ഉന്നയി​ച്ചാണ് രാജി​. പഞ്ചായത്തിൽ സി​.പി​.ഐക്ക് രണ്ട് അംഗങ്ങളാണ് ഉള്ളത്.

പഞ്ചായത്ത് ഭരണവുമായി​ ബന്ധപ്പെട്ട് സി.പി.ഐക്ക് സബ് കമ്മിറ്റി ഉണ്ടെങ്കിലും 4 വർഷമായി ഇതുവരെ കൂടിയിട്ടില്ലെന്നും രാജി​വച്ചവർ ആരോപി​ക്കുന്നു.