മട്ടാഞ്ചേരി: കശ്മീരി യുവാവിൽ നിന്ന് മൊബൈൽ ഫോണും പണവും പിടിച്ചുപറിച്ച കേസിൽ പ്രതികളെ മട്ടാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു. വൈപ്പിർ മാലിപ്പുറം സ്വദേശി ഹനീസ് എന്ന അനീഷ്, മട്ടാഞ്ചേരി സ്വദേശി ജെൻസൻ,പള്ളുരുത്തി സ്വദേശി ഗഫൂർ എന്നിവരെയാണ് മട്ടാഞ്ചേരി പൊലീസ് ഇൻസ്‌പെക്ടർ കെ.എ ഷിബിൻ,എസ്.ഐ മിഥുൻ അശോക്,സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ വി.ഡി ധനീഷ്,സി.ആർ മനോജ്,സിവിൽ പൊലിസ് ഓഫീസർമാരായ എം.ബേബിലാൽ,ശരത്ത് മോൻ,സിനിഷ് എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.