lill-idevarajan-94

പറവൂർ: മൂത്തകുന്നം മടപ്ലാതുരുത്ത് തൈക്കൂട്ടത്തിൽ (നാലുകണ്ടത്തിൽ) ടി.പി. ദേവരാജന്റെ (റിട്ട. ഹെഡ്മാസ്റ്റർ) ഭാര്യ ലില്ലി ദേവരാജൻ (94, റിട്ട. ഡി.ഇ.ഒ) നിര്യാതയായി. പറവൂർ ഗവ. ബോയ്‌സ് ഹൈസ്‌കൂൾ, ഗേൾസ് ഹൈസ്‌കൂൾ, പള്ളുരുത്തി എസ്.ഡി.പി.വൈ ഹൈസ്‌കൂൾ എന്നിവയ്‌ക്കു പുറമെ, പാലക്കാട്, തൃശൂർ, മലപ്പുറം ജില്ലകളിലെ നിരവധി സ്‌കൂളുകളിലും അദ്ധ്യാപികയും പ്രധാനhദ്ധ്യാപികയുമായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1986ൽ കാഞ്ഞിരപ്പള്ളി ഡി.ഇ.ഒ ആയി വിരമിച്ചു. സംസ്‌കാരം ഇന്ന് രാവിലെ 10ന് തോന്ന്യകാവ് ശ്മശാനത്തിൽ. മക്കൾ: ഡി. മധു (മാനേജർ, എസ്.എൻ.എം ഗ്രൂപ്പ് കോളേജ്; റിട്ട. ചീഫ് മാനേജർ, ധനലക്ഷ്മി ബാങ്ക്), ഡി. സുധികുമാർ (റിട്ട. സെയിൽസ് ട്രെയിനർ, സായ് സർവീസ്). മരുമക്കൾ: പ്രീത (റിട്ട. അദ്ധ്യാപിക, പറവൂർ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂൾ), ബിസി (അദ്ധ്യാപിക, മൂത്തകുന്നം എസ്.എൻ.എം ഹയർ സെക്കൻഡറി സ്‌കൂൾ).