ngo

മൂവാറ്റുപുഴ: സർവീസിൽ നിന്ന് വിരമിച്ച ടി.വി വാസുദേവന് കേരള എൻ.ജി.ഒ യൂണിയന്റെ നേതൃത്വത്തിൽ യാത്ര അയപ്പ് നൽകി. കേരള എൻ.ജി.ഒ യൂണിയൻ സംസ്ഥാന കൗൺസിൽ അംഗം, എൻ.ജി.ഒ യൂണിയൻ മൂവാറ്റുപുഴ ഏരിയാ സെക്രട്ടറി, എറണാകുളം ജില്ലാ കമ്മിറ്റി അംഗം, ജില്ലാ സെക്രട്ടേറിയറ്റ് അംഗം തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. യാത്ര അയപ്പ് യോഗം ഡി.വൈ.എഫ്.ഐ മുൻ ജില്ലാ പ്രസിഡന്റ് അഡ്വ. അനീഷ് എം . മാത്യു ഉദ്ഘാടനം ചെയ്തു. എൻ.ജി.ഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ.കെ സുനിൽകുമാർ മുഖ്യപ്രഭാഷണം നടത്തി.