മുവാറ്റുപുഴ: തപാൽ വിതരണത്തിലെ അപാകതകൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് ഡിവിഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ മുളവൂർ പോസ്റ്റ് ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും ധർണയും നടത്തി. കുറ്റിക്കാട്ട് ചാലിപ്പടിയിൽ നിന്ന് ആരംഭിച്ച മാർച്ച് പോസ്റ്റോഫീസിന് മുന്നിൽ സമാപിച്ചു. ധർണ മുസ്ലിം ലീഗ് മണ്ഡലം വൈസ് പ്രസിഡന്റ് വി. എ മക്കാർ ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി കെ.എം. അബ്ദുൽ കരീം മുഖ്യപ്രഭാഷണം നടത്തി. യൂത്ത് ലീഗ് മണ്ഡലം വൈസ് പ്രസിഡന്റ് മുഹമ്മദ് ഇയാസ് അദ്ധ്യക്ഷത വഹിച്ചു.