മൂവാറ്റുപുഴ : മൂവാറ്റുപുഴ കാർഷിക സഹകരണ ബാങ്കിന്റെ ഓണച്ചന്ത ആരംഭിച്ചു. കൺസ്യൂമർ ഫെഡിന്റെ സഹകരണത്തോടെ 13 ഇനം നിത്യോപയോഗ സാധനങ്ങളാണ് ഓണചന്തയുടെ ഭാഗമായി നൽകുന്നത് . വെള്ളൂർക്കുന്നത്തുള്ള ബാങ്കിന്റെ ഹെഡ് ഓഫീസ്, പായിപ്ര, കടാതി ബ്രാഞ്ചുകളിലും കിറ്റ് ലഭ്യമാണ്. ചന്തയുടെ ഉദ്ഘാടനം ബാങ്ക് പ്രസിഡന്റ് ആർ. രാജീവ് നിർവഹിച്ചു. ഭരണ സമിതി അംഗങ്ങളായ സി.എച്ച്. നാസർ , ധന്യ അരുൺ, മീനാകുമാരി, സെക്രട്ടറി എൻ.എം .കിഷോർ എന്നിവർ സംസാരിച്ചു. ചടങ്ങിൽ ബാങ്ക് ജീവനക്കാർ, സഹകാരികൾ തുടങ്ങിയവർ പങ്കെടുത്തു. സെപ്റ്റംബർ 3, 4 തീയതികളിൽ ഹെഡ് ഓഫീസിനു മുന്നിൽ പച്ചക്കറി വിപണന മേള ഉണ്ടായിരിക്കുമെന്ന് പ്രസിഡന്റ് ആർ. രാജീവ് പറഞ്ഞു.