കളമശേരി: തുറമുഖങ്ങളുടെ ഹൈബ്രിഡ് സുരക്ഷാമാതൃക നിർമ്മിക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായി സ്വകാര്യ സുരക്ഷാ ഉദ്യോഗസ്ഥർക്കായി സി.ഐ.എസ്.എഫ് പ്രത്യേക പരിശീലന കോഴ്‌സ് ആരംഭിച്ചു. ജവഹർലാൽ നെഹ്‌റു പോർട്ട് അതോറിട്ടി മുംബയിലും ചെന്നൈ പോർട്ട് അതോറിട്ടിയിലും ഒരേസമയം ആരംഭിച്ച സംരംഭം സ്വകാര്യ സുരക്ഷാ ഉദ്യോഗസ്ഥരുടെ ശേഷിവർദ്ധിപ്പിക്കൽ, തുറമുഖ സുരക്ഷാ പ്രോട്ടോക്കോളുകളുടെ മാനദണ്ഡം ഉറപ്പാക്കൽ, എല്ലാ തുറമുഖങ്ങളിലുമുള്ള അന്താരാഷ്ട്ര സമുദ്ര കോഡുകൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കൽ എന്നിവയിലൂടെ ഇന്ത്യയുടെ ഹൈബ്രിഡ് പോർട്ട് സെക്യൂരിറ്റി മോഡലിനെ ശക്തിപ്പെടുത്തുക എന്നതാണ് ലക്ഷ്യമിടുന്നതെന്ന് പി.ആർ.ഒ. സരോജ് ഭുപേന്ദ്ര അറിയിച്ചു.