കൊച്ചി: ഇന്ത്യൻ റേഡിയോളജിക്കൽ ആൻഡ് ഇമേജിംഗ് അസോസിയേഷൻ (ഐ.ആർ.ഐ.എ) കേരള ഘടകവും ഗ്ലോബൽ സൗത്ത് അലയൻസ് ഫോർ സേഫ് മദർഹുഡും ചേർന്ന് സഘടിപ്പിക്കുന്ന ദേശീയ സമ്മേളനം ഇന്ന് കലൂർ ഐ.എം.എ ഹൗസിൽ ആരംഭിക്കും. രാവിലെ 11ന് ഐ.ആർ.ഐഎ ദേശീയ പ്രസിഡന്റ് ഡോ. ഗുർദീപ് സിംഗ് ഉദ്ഘാടനം ചെയ്യും. കേരള ആരോഗ്യ സർവകലാശാല വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ മുഖ്യാതിഥിയാകും.

ഗർഭാവസ്ഥയിലെ അൾട്രാസൗണ്ട് പരിശോധനകളിൽ എകീകരണം ഉറപ്പാക്കുക, ചികിത്സാ നിർണയരീതികൾ കുറ്റമറ്റതാക്കുക എന്നിവയാണ് ദ്വിദിന ഉച്ചകോടിയുടെ ലക്ഷ്യമെന്ന് ഭാരവാഹികളായ ഡോ. റിജോ മാത്യു, ഡോ. അമൽ ആന്റണി എന്നിവർ പറഞ്ഞു.