കോതമംഗലം: സേവാഭാരതിയും ചിറ്റിലപ്പിള്ളി ഫൗണ്ടേഷനും ചേർന്നുള്ള തല ചായ്ക്കാനൊരിടം പദ്ധതിയിൽപ്പെടുത്തി തൃക്കാരിയൂരിൽ നിർമ്മിച്ച വീടിന്റെ താക്കോൽദാനം നടത്തി. കാഞ്ഞിരക്കാട്ടിൽ സേതുവിനും കുടുബത്തിനുമാണ് വീട് ലഭിച്ചത്. താക്കോൽ ദാനം ആർ.എസ്.എസ് ജില്ലാ സംഘ ചാലക് പ്രൊഫ. ഇ.വി. നാരായണൻ നിർവഹിച്ചു. പഞ്ചായത്ത് സമിതി പ്രസിഡന്റ് എം.കെ. നാരായണൻ അദ്ധ്യക്ഷനായി. സേവാഭാരതി സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. ബി. രാജീവ്, എ. കെ. സനൻ, സുമേഷ് നാരായണൻ, പി. ജി. വിജയൻ തുടങ്ങിയവർ പ്രസംഗിച്ചു.