നെടുമ്പാശേരി: പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിക്കുന്ന ഓണം വിപണന മേള 'ഓർമ്മിക്കാൻ ഒരോണം 2025' നാളെ മുതൽ സെപ്‌തംബർ നാല് വരെ അത്താണിയിൽ നടക്കുമെന്ന് പ്രസിഡന്റ് ടി.വി. പ്രതീഷ് വാർത്താസമ്മേളനത്തിൽ അറിയിച്ചു.
സ്ത്രീ സംരഭകരുടെ ഉൾപ്പെടെ വിവിധ ഇനങ്ങളിലായി 26 സ്റ്റാളുകളുണ്ടാകും. രാവിലെ ഒമ്പത് മുതൽ രാത്രി പത്ത് വരെ പ്രവർത്തിക്കും. ദിവസവും കലാപരിപാടികളുണ്ടാകും. നാളെ വൈകിട്ട് നാലിന് ഹരിതകർമ്മ സേനാസംഗമത്തോടെ മേളയാരംഭിക്കും. അഞ്ചിന് ചെറുവയൽ രാമൻ ഉദ്ഘാടനം ചെയ്യും. അൻവർസാദത്ത് എം.എൽ.എ മുഖ്യാത്ഥിയാകും.
സെപ്തംബർ ഒന്നിന് രാവിലെ 10ന് വയോജനസംഗമം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടനും വൈകിട്ട് നാലിന് അങ്കണവാടി പ്രവർത്തക സംഗമം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയും ഉദ്ഘാടനം ചെയ്യും.
രണ്ടിന് രാവിലെ 10ന് സാംസ്‌കാരിക സമ്മേളനം എം.ജി സർവ്വകലാശാല സിൻഡിക്കേറ്റ് അംഗം ഡോ. ടി.വി. സുജയും വൈകിട്ട് നാലിന് ആരോഗ്യപ്രവർത്തക സംഗമം റോജി എം. ജോൺ എം.എൽ.എയും ഉദ്ഘാടനം ചെയ്യും.
മൂന്നിന് രാവിലെ 10.30ന് സഹകാരി സംഗമം ആലുവ സർക്കിൾ സഹകരണ യൂണിയർ ചെയർമാൻ വി. സലീമും വൈകിട്ട് അഞ്ചിന് ജനപ്രതിനിധി സംഗമം ഹൈബി ഈഡൻ എം.പി ഉദ്ഘാടനം ചെയ്യും.
നാലിന് രാവിലെ 10.30ന് റെസിഡന്റ്സ് അസോസിയേഷൻ സംഗമം ജില്ലാ കളക്‌ടർ ജി. പ്രിയങ്കയും വൈകിട്ട് നാലിന് വിദ്യാർത്ഥിയുവജന സംഗമം ബെന്നി ബഹനാൻ എം.പിയും ഉദ്ഘാടനം ചെയ്യും. വൈകീട്ട് ആറിന് സമാപന സമ്മേളനം മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. തുടർന്ന്
കാഞ്ഞൂർ നാട്ടുപൊലിമ അവതരിപ്പിക്കുന്ന നാടൻപാട്ടുകൾ.
വൈസ് പ്രസിഡന്റ് താര സജീവ്, അംഗങ്ങളായ സി.എം. വർഗീസ്, ആനി കുഞ്ഞുമോൻ, ടി.എ. ഷെബീർഅലി, ദിലീപ് കപ്രശേരി, വി.ടി. സലീഷ്, അംബിളി ഗോപി, അംബിളി അശോക്, സെക്രട്ടറിസജി അഗസ്റ്റ്യൻ, എൻ.കെ. ഷെമീന എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.