കോതമംഗലം: കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് ദീപ്തം 2025 എന്ന പേരിൽ ഭിന്നശേഷി കലാമേള സംഘടിപ്പിച്ചു. മുന്നൂറിലേറെ പേർ കലോത്സവത്തിൽ പങ്കെടുത്തു.വിവിധ കായിക മത്സരങ്ങും നടന്നു. പ്രസിഡന്റ് പി.എ.എം.ബഷീർ കലോത്സവം ഉദ്ഘാടനം ചെയ്തു. ഡയാന നോബി അദ്ധ്യക്ഷത വഹിച്ചു. പി.കെ.ചന്ദ്രശേഖരൻനായർ, സജി കെ.വർഗീസ്, ജെസി സാജു, ഗോപി മുട്ടത്ത്, ജിജി ഷിജു, ജോമി തെക്കേക്കര, സാലി ഐപ്പ്, ജയിംസ് കോറമ്പേൽ, നിസാമോൾ ഇസ്മായിൽ, ആനീസ് ഫ്രാൻസിസ്, ടി.കെ.കുഞ്ഞുമോൻ, ലിസി ജോസഫ്, ആഷ ജയിംസ്, സി.ഒ.അമിത, ജിഷ ജോസഫ്, പിങ്കി കെ.അഗസ്റ്റ്യൻ, തുടങ്ങിയവർ പ്രസംഗിച്ചു.