പറവൂർ: ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷങ്ങുടെ ഭാഗമായി എസ്.എൻ.ഡി.പി യോഗം പറവൂർ യൂണിയന്റെ നേതൃത്വത്തിൽ നടക്കുന്ന ശ്രീനാരായണ ദിവ്യജ്യോതി ഇന്ന് (30-08) രാവിലെ 10ന് തൂയിത്തറ ശാഖയിൽ നിന്ന് പര്യടനം ആരംഭിക്കും. 10.30ന് ചെറിയപല്ലംതുരുത്ത്, 11ന് വലിയപല്ലംതുരുത്ത്, 11.30ന് പറയകാട്, 11.45ന് കൂട്ടുകാട്, 12.15ന് ഈസ്റ്റ് മടപ്ളാതുരുത്ത്, 1ന് കൊച്ചങ്ങാടി, 2.30ന് വടക്കുംപുറം, 3ന് വലിയപഴമ്പിള്ളിതുരുത്ത്, 3.30ന് കിഴക്കുംപുറം, 4ന് പാലാതുരുത്ത് - മുണ്ടുരുത്തി, 4.30ന് തെക്കുംപുറം, 5ന് കരിമ്പാടം ശാഖയിൽ സമ്മേളനത്തോടെ സമാപിക്കും. ഇന്നലെ പെരുമ്പടന്ന ശാഖയിൽ നിന്ന് ആരംഭിച്ച് പതിമൂന്ന് ശാഖകളിൽ സ്വീകരണത്തിന് ശേഷം തത്തപ്പിള്ളി - മന്നം ശാഖയിൽ സമ്മേളനത്തോടെ സമാപിച്ചു.