കൊച്ചി: ഓണക്കാലവും കേരളത്തിലെ സാംസ്കാരിക പാരമ്പര്യവും നേരിട്ടറിയാൻ വിദേശ മാദ്ധ്യമപ്രവർത്തകരുടെ സംഘം കൊച്ചിയിലെത്തി. ജർമ്മനി, സ്വിറ്റ്സർലൻഡ്, ഓസ്ട്രിയ എന്നിവിടങ്ങളിൽ നിന്നുള്ള മാദ്ധ്യമപ്രതിനിധികളാണ് ജർമ്മനിയിലെ ഇന്ത്യൻ എംബസിയുടെ അതിഥികളായി എത്തിയത്. കേരളത്തിലും തമിഴ്നാട്ടിലും ഒമ്പതുദിവസം സംഘം പര്യടനം നടത്തുമെന്ന് ടൂറിസം മന്ത്രാലയത്തിന്റെ ദക്ഷിണ മേഖലാ ഡയറക്ടർ വെങ്കിടേശൻ പറഞ്ഞു. സാമൂഹ്യ വികസന മാതൃകകൾ, സുസ്ഥിര വിനോദ സഞ്ചാരരീതികൾ, സാംസ്കാരിക വൈവിദ്ധ്യം എന്നിവ സംഘം പഠിക്കും. പി.ഐ.ബി ഡയറക്ടർ ധന്യ സനൽ സംഘത്തിന് വിശദവിവരങ്ങൾ കൈമാറി.