well

കൊച്ചി: സാംക്രമിക രോഗങ്ങളെ പ്രതിരോധിക്കാൻ റസിഡന്റ്‌സ് അസോസിയേഷൻ കോ ഓർഡിനേഷൻ കൗൺസിൽ (റാക്കോ) ജില്ലാ കമ്മിറ്റി നടപ്പാക്കുന്ന കിണർ ക്ലോറിനേഷൻ പദ്ധതി ഡോ.ടി.എസ്. ജോയി ഉദ്ഘാടനം ചെയ്തു. പതിനായിരം കിണറുകളിൽ ക്ലോറിനേഷൻ നടത്തി ശുദ്ധജല സ്രോതസ് സംരക്ഷിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ടി.ഡി. റോഡ് കമ്മത്ത് ലൈനിൽ റാക്കോ ജില്ലാ പ്രസിഡന്റ് കുമ്പളം രവിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി കുരുവിള മാത്യൂസ്, ഭാരവാഹികളായ കെ.എസ്. ദിലീപ്കുമാർ, ഏലൂർ ഗോപിനാഥ്, കെ.ജി. രാധാകൃഷ്ണൻ, കടവുങ്കൽ രാധാകൃഷ്ണൻ, സൈനബ പൊന്നാരിമംഗലം, സുശീല കങ്ങരപ്പടി, ശാന്ത ഉമേഷ് എന്നിവർ പങ്കെടുത്തു.