ആലുവ: ആലുവ റെയിൽവേ സ്റ്റേഷന് സമീപത്തെ സ്വകാര്യ ഹോട്ടൽ - ലോഡ്ജിൽ നിന്ന് കക്കൂസ് മാലിന്യം ഉൾപ്പെടെ നഗരസഭയുടെ പൊതുകാനയിലേക്ക് വീണ്ടും ഒഴുക്കുന്നതായി പരാതി. ഒരു വർഷം മുമ്പ് സമീപത്തെ വ്യാപാരി നൽകിയ പരാതിയിൽ ഇതേ സ്ഥാപനം നഗരസഭ അടച്ചു പൂട്ടിയിരുന്നു. പിന്നീട് പി.സി.ബി നിർദ്ദേശപ്രകാരം സംസ്കരണ സംവിധാനം സ്ഥാപിച്ചതോടെയാണ് തുറന്നത്.

ലക്ഷക്കണക്കിന് ആളുകളുടെ കുടിവെള്ള സ്രോതസായ പെരിയാറിലേക്കാണ് മലിനജലം ഒഴുകിയെത്തുന്നതെന്നതാണ് പരാതി ഗൗരവമാകുന്നത്. വീണ്ടും മലിനജലം ഒഴുക്കുന്നതിനെതിരെ പരാതി നൽകിയിട്ടും നഗരസഭ നടപടിയെടുക്കാത്ത സാഹചര്യത്തിൽ കോടതിയെ സമീപിക്കുമെന്ന് പരാതിക്കാരനായ ടോമി മാഞ്ഞൂരാൻ അറിയിച്ചു.