നെടുമ്പാശേരി: കുന്നുകര എം.ഇ.എസ് ടി.ഒ അബ്ദുള്ള മെമ്മോറിയൽ കോളേജിലെ സൈക്കോളജി ഡിപ്പാർട്മെന്റിന്റെയും കുന്നുകര പഞ്ചായത്ത് 12-ാം വാർഡിന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച വയോജന - വിദ്യാർത്ഥി സംഗമം വാർഡ് മെമ്പർ സുധാ വിജയൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രിൻസിപ്പൽ എം.ജി. വിനയകുമാർ അദ്ധ്യക്ഷനായി. മാനേജ്മെന്റ് കമ്മിറ്റി ട്രഷറർ വി.കെ.എം. ബഷീർ, മണി, സി.ബി. കുഞ്ഞുമുഹമ്മദ്, അമൃത മോഹൻ, നൗറിൻ എന്നിവർ സംസാരിച്ചു. വയോജനങ്ങൾക്ക് വിദ്യാർത്ഥികൾ സ്നേഹസമ്മാനം നൽകി. തുടർന്ന് കലാപരിപാടികളും നടന്നു.