book-fest
തൃപ്പൂണിത്തുറ ഭവൻസ് വിദ്യാശ്രമത്തിൽ നടന്ന പുസ്തകോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങ്

തൃപ്പൂണിത്തുറ: കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവസമിതിയുടെ ആഭിമുഖ്യത്തിൽ വായനാമധുരം പരിപാടിയുടെ ഭാഗമായി തൃപ്പൂണിത്തുറ ഭവൻസ് വിദ്യാശ്രമത്തിൽ പുസ്തകോത്സവം നടത്തി. ബാലസാഹിത്യകാരൻ പ്രശാന്ത് വിസ്മയ, കവയിത്രി അമ്പിളി ബി. തൃപ്പൂണിത്തുറ, ഭവൻസ് ശിക്ഷൺ ഭാരതി എഡ്യുക്കേഷൻ ഓഫീസർ ഉഷ കണവിള്ളിൽ, വൈസ് പ്രിൻസിപ്പൽ ലിജി പി. പ്രസാദ് തുടങ്ങിയവർ പ്രസംഗിച്ചു. കുട്ടികൾ വായിച്ച് പൂർത്തിയാക്കിയ 1600ലേറെ പുസ്തകങ്ങൾ പ്രദർശനത്തിനുണ്ടായിരുന്നു. വായനക്കാരായ കുട്ടികൾക്ക് സമ്മാനങ്ങൾ നൽകി.