vennala
വെണ്ണല സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ ആരംഭിച്ച ഓണ വിപണി അഡ്വ. എ.എൻ. സന്തോഷ് ഉദ്ഘാടനം ചെയ്യുന്നു

കൊച്ചി: വെണ്ണല സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ കൺസ്യൂമർ ഫെഡിന്റെ സർക്കാർ സബ്‌സിഡിയുള്ള പലവ്യഞ്ജനങ്ങൾ അടക്കമുള്ള ഓണ വിപണിക്ക് തുടക്കമായി. സഹ. ബാങ്ക് പ്രസിഡന്റ് അഡ്വ. എ.എൻ. സന്തോഷ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.എ. അഭിലാഷ് അദ്ധ്യക്ഷനായി. ഭരണ സമിതി അംഗങ്ങളായ എസ്. മോഹൻദാസ്, കെ.ജി. സുരേന്ദ്രൻ, ആശാ കലേഷ്, വിനീതാ സക്‌സേന, എൻ.എ. അനിൽകുമാർ, സെക്രട്ടറി കെ.എം. ഷീജ എന്നിവർ സംസാരിച്ചു.
ബാങ്ക് ഹെഡ് ഓഫീസിൽ നിന്നും​ പാലാരിവട്ടം, പള്ളിശേരി, ചളിക്കവട്ടം ബ്രാഞ്ചുകളിൽ നിന്നും 1200 രൂപയ്ക്ക് സബ്‌സിഡി നിരക്കിൽ ഓണക്കിറ്റുകൾ ലഭ്യമാകും.