mes

കുന്നുകര : എം.ഇ.എസ് ടി.ഒ. അബ്ദുള്ള മെമ്മോറിയൽ കോളേജിൽ സംഘടിപ്പിച്ച ഓണം സൗഹൃദ സദസ് എം.ഇ.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് എം.എം. അഷ്റഫ് ഉദ്ഘാടനം ചെയ്തു. ആലുവ അദ്വൈതാശ്രമം പ്രധിനിധി സ്വാമി നാരായണ ഋഷി മുഖ്യ പ്രഭാഷണം നടത്തി. കോളേജ് മാനേജ്‌മെന്റ് കമ്മിറ്റി ചെയർമാൻ എ. ഐദ്രോസ് അദ്ധ്യക്ഷനായി. ഡോ.റഹീം ഫസൽ കോളേജിലെ അനദ്ധ്യാപകർക്ക് ഓണപ്പുടവ വിതരണം ചെയ്തു.