അങ്കമാലി: സി.പി.എം സംസ്ഥാന കമ്മിറ്റി അംഗവും നിയമസഭാ സ്പീക്കറുമായിരുന്ന എ.പി. കുര്യന്റെ 24-ാം ചരമവാർഷികം ഇന്ന് നടക്കും. വൈകിട്ട് പ്രകടനവും തുടർന്ന് മൂപ്പൻ കവലയിൽ അനുസ്മരണ സമ്മേളനവും നടക്കും. സമ്മേളനം സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം. സ്വരാജ് ഉദ്ഘാടനം ചെയ്യും. ജില്ലാ സെക്രട്ടറി എസ്. സതീഷ് പങ്കെടുക്കും.