ആലുവ: കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് വർക്കേഴ്സ് യൂണിയൻ (ഐ.എൻ.ടി.യു.സി) ആലുവ യൂണിറ്റ് വാർഷികം നഗരസഭാ ചെയർമാൻ എം.ഒ. ജോൺ ഉദ്ഘാടനം ചെയ്തു. ജോസഫ് മാടവന അദ്ധ്യക്ഷത വഹിച്ചു. ഐ.എൻ.ടി.യു.സി ആലുവ റീജിയണൽ പ്രസിഡന്റ് പി.വി. എൽദോസ് മുഖ്യപ്രഭാഷണം നടത്തി. എം. അലിയാർ, പെരുമ്പളം ഷാജി, അനിൽകുമാർ, ജിൻസ് ജോസഫ്, രഞ്ജു ദേവസി, ഷാജിമോൻ, കെ.എ. ദാവൂദ് എന്നിവർ സംസാരിച്ചു.