മൂവാറ്റുപുഴ: മൂവാറ്റുപുഴ റവന്യൂ ജീവനക്കാരുടെ കുടുംബ സംഗമവും റവന്യൂ ഓണ നിറവ് 2025 ഓണാഘോഷവും ജില്ലാ കളക്ടർ ജി. പ്രിയങ്ക ഉദ്ഘാടനം ചെയ്തു. മൂവാറ്റുപുഴ തഹസീൽദാർ രഞ്ജിത്ത് ജോർജ് അദ്ധ്യക്ഷത വഹിച്ചു. ആർ.ഡി.ഒ പി.എൻ അനി മുഖ്യാതിഥിയായി. ഭൂരേഖ തഹസീൽദാർ രാജേഷ് ആർ., ഡെപ്യൂട്ടി തഹസിൽദാർ മഞ്ജു പി.എം., സ്റ്റാഫ് കൗൺസിൽ സെക്രട്ടറി കബീർ കെ .കെ. എന്നിവർ സംസാരിച്ചു. ജീവനക്കാരുടെ കലാകായിക മത്സരങ്ങളും നടന്നു.