കൊച്ചി: ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ചാർട്ടേർഡ് അക്കൗണ്ടന്റ്‌സ് ഒഫ് ഇന്ത്യ എറണാകുളം ശാഖ ഡയറക്ട് ടാക്‌സസ് കമ്മിറ്റിയുമായി ചേർന്ന് സംഘടിപ്പിച്ച ദ്വിദിന പ്രത്യക്ഷ നികുതി ദേശീയസമ്മേളനം ബെന്നി ബെഹനാൻ എം.പി ഉദ്ഘാടനം ചെയ്തു.
ആദായനികുതി (ഇൻവെസ്റ്റിഗേഷൻ) ഡയറക്ടർ ജനറൽ പി. സെൽവഗണേഷ് മുഖ്യപ്രഭാഷണം നടത്തി.
ഡയറക്ട് ടാക്‌സസ് കമ്മിറ്റി ചെയർമാൻ പിയുഷ് ഛജെദ്, എസ്.ഐ.ആർ.സി സെക്രട്ടറി ദീപ വർഗീസ്, ബി.പി.സി.എൽ ഫിനാൻസ് ചീഫ് ജനറൽ മാനേജർ ശ്രദ്ധ ജെയ്‌റ്റ്ലി, ഐ.സി.എ.ഐ സെൻട്രൽ കൗൺസിൽ അംഗം ബാബു അബ്രഹാം കള്ളിവയലിൽ, ശാഖാ ചെയർമാൻ എ.എസ്. ആനന്ദ്, സെക്രട്ടറി രൂപേഷ് രാജഗോപാൽ എന്നിവർ സംസാരിച്ചു.
വിവിധ സെഷനുകളിലായി ഐ.സി.എ.ഐ സെൻട്രൽ കൗൺസിൽ അംഗം പങ്കജ് ഷാ, പ്രദീപ് കപസി മുംബയ് എന്നിവർ സംസാരിച്ചു.