kseb

കൊച്ചി: കേരള വൈദ്യുതി മസ്ദൂർ സംഘം കെ.എസ്.ഇ.ബി മദ്ധ്യമേഖല ചീഫ് എൻജിനീയർ ഓഫീസിന് മുമ്പിൽ നടത്തിയ ധർണ ബി.എം.എസ് ജില്ലാ സെക്രട്ടറി ധനീഷ് നീറിക്കോട് ഉദ്ഘാടനം ചെയ്തു. ഒഴിവുകൾ അടിയന്തരമായി നികത്തുക, തടഞ്ഞുവച്ച ഡി.എ അനുവദിക്കുക, ഡി.എ, ലീവ് സറണ്ടർ എന്നിവ നൽകുക, പങ്കാളിത്ത പെൻഷൻ നിറുത്തലാക്കുക, അപകടങ്ങളുടെ ഉത്തരവാദിത്വം തൊഴിലാളിൽ അടിച്ചേൽപ്പിക്കുന്നത് അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ധർണ നടത്തിയത്. മസ്ദൂർ സംഘം സംസ്ഥാന സെക്രട്ടറി സി.എം. സുധൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് പി.എസ്. മനോജ്കുമാർ, സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് പി.പി. സജീവ് കുമാർ, കെ.എസ്.ടി. എംപ്ലോയീസ് സംഘ് ജില്ലാ സെക്രട്ടറി എൻ.ആർ അനൂപ്, മസ്ദൂർ സംഘം ജില്ലാ പ്രസിഡന്റ് സുമേഷ് വലിയനല്ലൂർ, സംസ്ഥാന സെക്രട്ടറി രാജേഷ് കുമാർ, ജില്ലാ സെക്രട്ടറി എം.ജി. മണിക്കുട്ടൻ എന്നിവർ സംസാരിച്ചു.