ആലുവ: ലൈസൻസ്ഡ് എൻജിനീയർസ് ആൻഡ് സൂപ്പർവൈസർസ് ഫെഡറേഷൻ (ലെൻസ്‌ഫെഡ്) ആലുവ ഏരിയ കമ്മിറ്റി സംഘടിപ്പിച്ച ഓണാഘോഷം നാടക കലാകാരനും സിനിമാ നടനുമായ എ.എച്ച്. ഷാനവാസ് ഉദ്ഘാടനം ചെയ്തു. ഏരിയാപ്രസിഡന്റ് അരുൺകുമാർ അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി സിമി പ്രജീഷ് ഓണ സന്ദേശം കൈമാറി. ജില്ലാ പ്രസിഡന്റ് കെ.എസ്. അനിൽകുമാർ, കെ.ജെ. ജോൺ, വി.ജി. ജോസ്, വി.ടി. അനിൽകുമാർ, വി.ടി. ജെസ്മോൻ, എ.എസ്. സുധീർ, സി.എ. ബാവു, സെക്രട്ടറി അനിതകുമാരി, റസാക്ക തുടങ്ങിയവർ സംസാരിച്ചു.