ചോറ്റാനിക്കര: കുരീക്കാട് ഓട്ടോ ഡ്രൈവർ ദിലീപിനെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച വൻപിള്ളിൽ വി.പി. ജോയിയെ അറസ്റ്റ് ചെയ്യണമെന്നും ഇയാൾ നിലം നികത്താനായി നിക്ഷേപിച്ച മണ്ണ് നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ട് ചോറ്റാനിക്കര ഐ.എൻ.ടി.യു.സി ഓട്ടോ ഡ്രൈവേഴ്സ് യൂണിയന്റെ നേതൃത്വത്തിൽ ജോയിയുടെ വീടിന് മുന്നിലേക്ക് മാർച്ച് നടത്തി. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എൻ.ആർ. ജയ്‌കുമാർ ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് അഡ്വ. റീസ് പുത്തൻവീടൻ അദ്ധ്യക്ഷനായി. എ.ജെ. ജോർജ്, ജോൺസൺ തോമസ്, റോയി ജോൺ, എം.എം. ജയൻ, പുഷ്കല ഷൺമുഖൻ, ചന്ദ്രൻ കുരീക്കാട് എന്നിവർ സംസാരിച്ചു.