bablu

കോതമംഗലം: കോതമംഗലത്ത് എക്‌സൈസ് സംഘത്തെ കണ്ട് കഞ്ചാവുമായി എത്തിയ അന്യസംസ്ഥാന തൊഴിലാളി ഓടി രക്ഷപ്പെട്ടു. ഇയാൾ ഉപേക്ഷിച്ചുപോയ 12 കലോയോളം കഞ്ചാവ് എക്‌സൈസ് കസ്റ്റഡിയിലെടുത്തു. രാമല്ലൂരിൽ വച്ചാണ് സംഭവം.
രക്ഷപ്പെട്ടത് മുമ്പ് കഞ്ചാവ് കേസിൽ പ്രതിയായിട്ടുള്ള പശ്ചിമബംഗാൾ സ്വദേശി ബബ്ലു ഹഖ് ആണെന്ന് എക്‌സൈസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാൾക്കായി അന്വേഷണം ഊർജിതമാക്കി.
റേഞ്ച് ഇൻസ്‌പെക്ടർ സിജോ വർഗീസ്, പ്രിവന്റീവ് ഓഫീസർമാരായ പി.ബി.ലിബു, എം.ടി.ബാബു, സോബിൻ ജോസ്, കെ.എ.റസാഖ്, സിവിൽ എക്‌സൈസ് ഓഫീസർ നൈനി മോഹൻ,എന്നിവരാണ് പരിശോധനയിൽ പങ്കെടുത്തത്.കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിൽ കോതമംഗലം എക്‌സൈസ് റേഞ്ചിൽ രജിസ്റ്റർ ചെയ്യുന്ന നാലാമത്തെ വലിയ കഞ്ചാവ് കേസാണിത്‌