കാലടി: അയ്യമ്പുഴ പഞ്ചായത്തിൽ വനിതാ കലോത്സവം സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി.യു. ജോമോൻ അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ സിനിമ സംവിധായകനും നടനുമായ ദിലീഷ് പോത്തൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് റിജി ഫ്രാൻസിസ്, വിവിധ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻന്മാരായ ടി.ആർ. മുരളി, റെജി വർഗീസ്, ടിജോ ജോസഫ്, മെമ്പർമാരായ ബിൽസി ബിജു, എം.എം. ഷൈജു, വിജയശ്രീ സഹദേവൻ, ജയ ഫ്രാൻസിസ്, ശ്രുതി സന്തോഷ്, ലൈജു ഈരാളി, ജാൻസി ജോണി ഐ.സി .ഡി .എസ് സൂപ്പർ വൈസർമാരായ ഒ. വി. വിനിത, ഫ്രാൻസി തുടങ്ങിയവർ സംസാരിച്ചു. ശേഷം വനിതകളുടെ കലാമത്സരങ്ങളും നാടൻ പാട്ടും നടന്നു.