cusat
കുസാറ്റിൽ സുസ്ഥിര കപ്പൽനിർമാണ സാങ്കേതിക വിദ്യാമികവു കേന്ദ്രം സ്ഥാപിക്കാനുള്ള ധാരണാപത്രം കപ്പൽശാല സി.എം.ഡി മധു എസ് നായരും കുസാറ്റ് വി.സി ഡോ.എം ജുനൈദ് ബുഷിരിയും കൈമാറുന്നു

കൊച്ചി: കപ്പൽ നിർമ്മാണ വ്യവസായത്തിന് ഉതകുന്ന ആധുനിക സാങ്കേതികവിദ്യ വികസിപ്പിക്കാൻ കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാലയിൽ(കുസാറ്റ്) സുസ്ഥിര കപ്പൽനിർമാണ സാങ്കേതിക വിദ്യാമികവ് കേന്ദ്രം പ്രവർത്തനം തുടങ്ങും. കൊച്ചി കപ്പൽശാലയുടെ സാമ്പത്തികസഹായം കേന്ദ്രത്തിന് ലഭിക്കും. ഇതുസംബന്ധിച്ച് കുസാറ്റും കപ്പൽശാലയും ധാരണാപത്രം ഒപ്പുവച്ചു. കൊച്ചി കപ്പൽശാലയുടെ സി.എസ്.ആർ പദ്ധതിയുടെ ഭാഗമായി 3.53 കോടി രൂപ മികവ് കേന്ദ്രത്തിനു ലഭിക്കും. കിഴഞ്ഞദിവസം നടന്ന ചടങ്ങിൽ കപ്പൽശാല സി.എം.ഡി മധു എസ്. നായരും കുസാറ്റ് വി.സി ഡോ. എം. ജുനൈദ് ബുഷിരിയും ധാരണാപത്രം കൈമാറി.