soc
തൃക്കാക്കര സർവീസ് സഹകരണ ബാങ്കിൽ നിത്യോപയോഗ സ്ഥാപനങ്ങളുടെ വില്പന പ്രസിഡന്റ്‌.സി.എസ്.എ. കരീം ഉദ്ഘാടനം ചെയ്യുന്നു

കാക്കനാട്: തൃക്കാക്കര സർവീസ് സഹകരണ ബാങ്കിന്റെയും കൺസ്യൂമർഫെഡിന്റെയും ആഭിമുഖ്യത്തിൽ ഓണവിപണി ആരംഭിച്ചു. കങ്ങരപ്പടിയിലുള്ള ബാങ്ക് മന്ദിരത്തിൽ പ്രസിഡന്റ്‌ സി.എസ്.എ കരീം പേരേകാട്ടിൽ രാഘവന് സാധനങ്ങൾ കൈമാറി ഉദ്ഘാടനം ചെയ്തു. ബാങ്ക് മുൻ പ്രസിഡന്റ് പി.കെ. രാജൻ, വൈസ് പ്രസിഡന്റ് പി.കെ. ഹരിഹരൻ, ഭരണസമിതി അംഗങ്ങളായ വി.സി. ചെല്ലപ്പൻ, കെ.വി. മോഹനൻ, എ.എസ്. ഹരിദാസ്, എസ്.എസ്. രാജീവ്,​ മിനി രവി, പി.എസ്. ഹംസ, കൗൺസിലർമാരായ കെ.കെ. ശശി, കെ.എച്ച്. സുബൈർ, സെക്രട്ടറി ഇൻ ചാർജ് പി.എ. മണി എന്നിവർ പങ്കെടുത്തു. തേങ്ങോട്, എച്ച്.എം.ടി ശാഖകളിൽ കിറ്റ് ലഭ്യമാണ്.