ആലുവ: ട്രെയിനിന്റെ ചവിട്ടുപടിയിൽ ഇരുന്ന് യാത്ര ചെയ്ത മദ്ധ്യവയസ്കൻ പിടിവിട്ട് താഴെ വീണ് മരിച്ചു. തമിഴ്നാട് അത്യനല്ലൂർ പോണഗിരി സ്വദേശി ബാലകൃഷ്ണൻ (50) ആണ് മരിച്ചത്. ഇന്നലെ ഉച്ചക്ക് 1.45 ഓടെയാണ് സംഭവം. നേത്രാവതി എക്സ്‌പ്രസിൽ എറണാകുളത്ത് നിന്നാണ് ഇയാൾ കയറിയത്. ചൊവ്വര റെയിൽവേ സ്റ്രേഷനടുത്ത് എത്തിയപ്പോഴായിരുന്നു അപകടം. മൃതദേഹം ആലുവ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. നെടുമ്പാശേരി പൊലീസ് കേസെടുത്തു.