കൊച്ചി: ഭഗവദ് ഗീതാ ദർശനത്തിന്റെ പ്രചാരണാർത്ഥം ഗീതാ സ്വാദ്ധ്യായ സമിതിയുടെ ആഭിമുഖ്യത്തിൽ ഒരുവർഷം നീണ്ടുനിൽക്കുന്ന പരിപാടികൾക്ക് നാളെ കാലടി ശ്രീശാരദ സൈനിക സ്‌കൂളിൽ തുടക്കമാകും. രാവിലെ 10ന് ആർ.എസ്.എസ് സഹകാര്യവാഹ് കൃഷ്ണഗോപാൽ ഉദ്ഘാടനം ചെയ്യും. കേരള സാങ്കേതിക സർവകലാശാല വൈസ് ചാൻസലർ ഡോ. കെ. ശിവപ്രസാദ് അദ്ധ്യക്ഷനാകും. ആർ. സഞ്ജയൻ ആമുഖപ്രഭാഷണം നടത്തും.
കെ.സി. സുധീർബാബു, സ്വാമി ബ്രഹ്മപരാനന്ദ, സ്വാമി ധർമ്മചൈതന്യ, കെ. ആനന്ദ് തുടങ്ങിയവർ സന്നിഹിതരാകും.
11.45ന് ഭഗവത്ഗീതയും വികസിതഭാരതവും എന്ന വിഷത്തിൽ നടക്കുന്ന സെമിനാർ ഡോ. കെ.എസ്. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ഡോ. സി.എം. ജോയ് അദ്ധ്യക്ഷനാകും. 2.15ന് നടക്കുന്ന പാനൽചർച്ചയിൽ റിട്ട. ജില്ലാ ജഡ്ജി സുന്ദരം ഗോവിന്ദ് അദ്ധ്യക്ഷനാകും. ഭഗവത്ഗീതയും മാറുന്ന കാലവും എന്ന വിഷയത്തിൽ അഡ്വ. ശങ്കു ടി. ദാസ്, ഡോ. മാലാ രാംനാഥ്, ബ്രഹ്മാചാരി സുധീർ ചൈതന്യ എന്നിവർ സംസാരിക്കും.