മൂവാറ്റുപുഴ: പെറ്റിതുക തട്ടിപ്പ് കേസിലെ പ്രതി ശാന്തി കൃഷ്ണനെ കോട്ടയം വിജിലൻസ് കോടതി രണ്ട് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു. റിമാൻഡിൽ കഴിയുകയായിരുന്ന പ്രതിയെ മൂവാറ്റുപുഴ പൊലീസ് സ്റ്റേഷനിലെത്തിച്ചു. വിശദമായ ചോദ്യംചെയ്യലും തെളിവെടുപ്പും നടത്തും.

മൂവാറ്റുപുഴ ട്രാഫിക് പൊലീസ് സ്റ്റേഷനിൽ റൈറ്ററുടെ ചുമതല വഹിച്ചിരുന്ന 2018-2022 കാലയളവിൽ 20.8 ലക്ഷം രൂപയുടെ തിരിമറി നടത്തിയെന്ന കേസിലാണ് അറസ്റ്റിലായത്.