കൊച്ചി: നൂറിന്റെ നിറവിലെത്തിയ ജനകീയ ഡോക്ടർ ഡോ.സി.കെ. രാമചന്ദ്രന് ആദരം അർപ്പിച്ച് ടി.ജെ. വിനോദ് എം.എൽ.എ രവിപുരത്തെ അദ്ദേഹത്തിന്റെ വസതിയിലെത്തി പൊന്നാടഅണിയിച്ചു. ജന്മദിനാശംസകളും അർപ്പിച്ചു.
ആധുനിക വൈദ്യശാസ്ത്രവും പൗരാണിക ആയുർവേദവും ഒരുപോലെ കൈകാര്യംചെയ്തിരുന്ന അപൂർവ വ്യക്തിത്വത്തിന് ഉടമയാണ് ഡോ.സി.കെ. രാമചന്ദ്രനെന്ന് എം.എൽ.എ പറഞ്ഞു. അദ്ധ്യാപകൻ, എഴുത്തുകാരൻ, ശാസ്ത്രഗവേഷകൻ എന്നീനിലകളിലും അദ്ദേഹം പ്രശസ്തനാണ്.
മുൻ കൗൺസിലർമാരായ കെ.വി.പി കൃഷ്ണകുമാർ, ഡേവിഡ് പറമ്പിത്തറ, ബാലചന്ദ്രൻ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.