പെരുമ്പാവൂർ: എടത്തല എം.ഇ.എസ്. ട്രെയിനിംഗ് കോളേജിൽ സംഘടിപ്പിച്ച ഓണ സൗഹൃദ സദസ്2025 പഞ്ചായത്ത് പ്രസിഡന്റ് സി.കെ. ലിജി ഉദ്ഘാടനം ചെയ്തു. കോളേജ് ചെയർമാൻ വി.എ. പരീദിന്റെ അദ്ധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ, തൃപ്പൂണിത്തുറ സംസ്‌കൃത കോളേജ് റിട്ട. പ്രൊഫ. ഡോ. എൻ.എസ്. ഷർമിള, ചുണങ്ങംവേലി കൃപ ഡയറക്ടർ ഫാ. ഡിബിൻ മംഗലത്ത്, റാബിയ ഹാദിയ ഗേൾസ് ക്യാമ്പസ് പ്രിൻസിപ്പൽ മുഹമ്മദ് സൽമാൻ സഖാഫി എന്നിവർ ഓണ സന്ദേശങ്ങൾ നൽകി.
കോളേജ് സ്ഥിതിചെയ്യുന്ന ആറാം വാർഡിലെ ഇതര സമുദായങ്ങളിൽ നിന്നുള്ള മുതിർന്ന പൗരന്മാർക്ക് ഓണപ്പുടവകൾ നൽകി ആദരിച്ചു.
മതസൗഹാർദ്ദം വിളിച്ചോതുന്ന വിവിധ കലാപരിപാടികൾ അരങ്ങേറി. ബി.എസ്. വിദ്യാർത്ഥികൾ അവതരിപ്പിച്ച തിരുവാതിരക്കളി, വട്ടപ്പാട്ട്, മാർഗ്ഗം കളി എന്നിവയും, ഫൈൻ ആർട്‌സ് അസി. പ്രൊഫ. ഡോ. മേഘ എസ്. പിള്ള അവതരിപ്പിച്ച ക്ലാസിക്കൽ നൃത്തവും ഏറെ ശ്രദ്ധ നേടി. വിഭവസമൃദ്ധമായ ഓണസദ്യയ്ക്കുശേഷം അദ്ധ്യാപകരുടെ തിരുവാതിരക്കളി, വിദ്യാർത്ഥികളുടെ വടംവലി മത്സരം, മറ്റ് കലാപരിപാടികൾ എന്നിവയും നടന്നു.