കൊച്ചി: പരമ്പരാഗത മത്സ്യബന്ധന വള്ളങ്ങളുടെ ലൈസൻസ് ഫീസ് പ്രതിവർഷം അടയ്ക്കുന്ന രീതി എടുത്തുകളയണമെന്ന് കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ ആവശ്യപ്പെട്ടു. ലൈസൻസ് ഇല്ലെന്ന പേരിലാണ് ജപമാല വള്ളം കസ്റ്റഡിയിൽ എടുത്തത്. 40 തൊഴിലാളികളുടെ ഉപജീവനം തടസപ്പെട്ടു. ഈ ആവശ്യം ഉയർത്തി വ്യാപക പ്രതിഷേധത്തിന് ഒരുങ്ങുകയാണെന്ന് കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് ജാക്‌സൺ പൊള്ളയിൽ പറഞ്ഞു. എറണാകുളം ജില്ലാ പ്രസിഡന്റ് വി.എസ്. പൊടിയൻ, സെക്രട്ടറി ടി.വി. ഷാജി, ആലപ്പുഴ ജില്ലാ പ്രസിഡന്റ് രാജു എന്നിവർ വാർത്താസമ്മേളത്തിൽ പങ്കെടുത്തു.