പെരുമ്പാവൂർ: കൺസ്യുമർ ഫെഡിന്റെ സഹകരണത്തോടെ വെങ്ങോല സഹകരണ ബാങ്ക് നടത്തുന്ന ഓണക്കിറ്റിന്റെ വിതരണം ബാങ്ക് പ്രസിഡന്റ് എം.ഐ. ബീരാസ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എ.എസ്. അനിൽകുമാർ, ഭരണ സമിതി അംഗങ്ങളായ കെ.എൻ. രാജൻ, വി.കെ. സക്കീർ, എസ്. ശ്രീകുമാർ, തുഷാര മനോജ്, കെ.കെ. സനിക, ബാങ്ക് സെക്രട്ടറി സിമി കുര്യൻ എന്നിവർ സംസാരിച്ചു . ബാങ്കിന്റെ പച്ചക്കറിച്ചന്ത സെപ്റ്റംബർ 3,4തീയതികളിൽ വെങ്ങോലയിൽ നടക്കും.