മട്ടാഞ്ചേരി: കൊച്ചിൻ പൗരാവലിയുടെ ഓണാഘോഷം ഞായറാഴ്ച രാവിലെ 9.30ന് നഗരസഭയുടെ ഡയമണ്ട് പാർക്കിൽ ആരംഭിക്കും. സാംസ്കാരിക സമ്മേളനം കെ.ജെ. മാക്സി എം.എൽ.എ ഉദ്ഘാടനം ചെയ്യും. കെ.ജെ. ആന്റണി അദ്ധ്യക്ഷനാകും. അസി. കമ്മീഷണർ ഉമേഷ് ഗോയൽ മുഖ്യാതിഥിയായിരിക്കും. മുൻ മേയർ സൗമിനി ജെയിൻ,നഗരസഭ പ്രതിപക്ഷനേതാവ് അഡ്വ. ആന്റണി കുരീത്തറ, കൗൺസിലർ ബാസ്റ്റിൻ ബാബു എന്നിവർ പങ്കെടുക്കും. സിംഗിൾ നാടോടിനൃത്ത മത്സരത്തിൽ സബ്‌ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി പ്രത്യേകമത്സരങ്ങളുണ്ട്. വിജയികൾക്ക് മെമെന്റോയും ക്യാഷ് പ്രൈസും നൽകും. കൂടുതൽ പോയിന്റ് നേടുന്ന സ്കൂളിനും നൃത്ത സ്ഥാപനങ്ങൾക്കും ട്രോഫികൾ സമ്മാനിക്കും. കെ.ജെ. ആന്റണി, യേശുദാസ് പാലമ്പള്ളി, ഓസ്റ്റീൻ തമ്പി, പ്രോഗ്രാം കൺവീനർ ജോൺസൺ മാക്കൽ, സെബാസ്റ്റ്യൻ കുരിശിങ്കൽ എന്നിവരടങ്ങുന്ന കമ്മിറ്റിയാണ് ആഘോഷങ്ങൾ നടത്തുന്നത്.