overy

കൊച്ചി: ഇടുപ്പെല്ലിന്റെ വൈകല്യം മൂലം കാൽ മടക്കാൻ കഴിയാത്ത 66കാരിയുടെ ഗർഭാശയം താക്കോൽദ്വാര ശസ്ത്രക്രിയയിലൂടെ വിജയകരമായി നീക്കം ചെയ്തു. അടൂർ ലൈഫ് ലൈൻ മൾട്ടി സ്‌പെഷ്യാലിറ്റി ആശുപത്രിയിലാണ് അപൂർവമായ ശസ്ത്രക്രിയ നടന്നത്. കൊട്ടാരക്കര സ്വദേശിനിയായ രോഗിക്ക് ഇടത് ഇടുപ്പിലെ ഹിപ്പ്‌ജോയിന്റ് ഇല്ലാത്തതിനാൽ സാധാരണ രീതിയിൽ ശസ്ത്രക്രിയ നടത്താൻ കഴിഞ്ഞിരുന്നില്ല. ഗൈനക് ലാപ്പറോസ്‌കോപ്പി വിഭാഗം മേധാവി ഡോ. സിറിയക് പാപ്പച്ചന്റെ നേതൃത്വത്തിൽ യൂട്ടറൈൻ ഹിച്ച് ടെക്‌നിക് ഉപയോഗിച്ചാണ് ലാപ്പറോസ്‌കോപ്പിക് സർജറി നടത്തിയത്. ശസ്ത്രക്രിയയ്ക്ക് ശേഷം മൂന്നു ദിവസങ്ങൾക്കകം രോഗി ആരോഗ്യവതിയായി ആശുപത്രി വിട്ടുവെന്നും ഡോ. സിറിയക് പാപ്പച്ചൻ പറഞ്ഞു.