പെരുബാവൂർ: ഒക്കൽ സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ ഓണത്തോടനുബന്ധിച്ചുള്ള സഹകരണ ഓണം വിപണി സംഘടിപ്പിച്ചു. ബാങ്ക് പ്രസിഡന്റ് പി.ജെ. തങ്കച്ചൻ ഉദ്ഘാടനം നിർവ്വഹിച്ചു. പൊതു വിപണിയിൽ 1500 രൂപ വില വരുന്ന അരി ഉൾപ്പെടെ 10 ഇനങ്ങൾ അടങ്ങിയ കിറ്റ് 1000 രൂപയ്ക്കാണ് നൽകുന്നത്. ഒരു റേഷൻ കാർഡിന് ഒരു കിറ്റ് മാത്രമേ ലഭിക്കൂ. ഒക്കൽ റിലയൻസ് പമ്പിന് സമീപമുള്ള (മുൻ ദ്വാരക ഹോട്ടൽ) കെട്ടിടത്തിലാണ് വിപണി ആരംഭിച്ചിരിക്കുന്നത്.